എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍; ഫലം മേയ് എട്ടിന്

മെയ് ഏഴിന് പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. മാര്‍ക്ക് ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും.

author-image
Biju
New Update
kdasfamm

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.

മെയ് ഏഴിന് പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. മാര്‍ക്ക് ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും.

എസ്.എസ്.എല്‍.സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെ. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയും നടക്കും.