ഇനി പത്താം തരം ജയിക്കാന്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വേണം: മന്ത്രി

40 മാര്‍ക്കിന്റെ വിഷയത്തില്‍ 12 മാര്‍ക്ക് മിനിമം വേണം. 80 മാര്‍ക്കിന്റെ വിഷയത്തില്‍ 24 മാര്‍ക്കായിരിക്കും മിനിമം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തവെ മന്ത്രി കൂട്ടിച്ചേര്‍ത്തു.

author-image
Sruthi
New Update
exam

SSLC PASS NEW RULE

Listen to this article
0.75x1x1.5x
00:00/ 00:00

അടുത്ത വര്‍ഷം മുതല്‍ എസ് എസ് എല്‍ സി പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എഴുത്ത് പരീക്ഷയില്‍ പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ.40 മാര്‍ക്കിന്റെ വിഷയത്തില്‍ 12 മാര്‍ക്ക് മിനിമം വേണം. 80 മാര്‍ക്കിന്റെ വിഷയത്തില്‍ 24 മാര്‍ക്കായിരിക്കും മിനിമം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തവെ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇക്കാര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.എസ് എസ് എല്‍ സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,27,153 വിദ്യാര്‍ഥികളില്‍ 4,25,563 പേര്‍ ഉപരിപഠന യോഗ്യത നേടി. 71,831 പേര്‍ക്ക് എല്ലാ വിഷയത്തിലും എ+ ലഭിച്ചു


sslc