/kalakaumudi/media/media_files/2025/03/21/G0VTcSCv2ciykwzAhoqC.jpeg)
തൃക്കാക്കര: ജില്ല ആസ്ഥാനത്തെ ഹോട്ടലുകളിൽ നഗര സഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.ഇൻഫോപാർക്ക്, ഇടച്ചിറ മേഖലയിൽ നടത്തിയ പരിശോധനയിൽ ഹർഷ ദാബ
,സി.എം സൂപ്പർ മാർക്കറ്റ്,എന്നിവിടങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളും പിടികൂടിയത്.സി.എം സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും,കാലാവധി കഴിഞ്ഞ ബ്രഡ്, കാലാവധി കഴിഞ്ഞ പെപ്സി ,നിരോധിത പ്ലാസ്റ്റിക്ക്, കാലാവധി കഴിഞ്ഞ ബേക്കറി പലഹാരങ്ങൾ എന്നിവ പിടികൂടി.ഈച്ചിറയിലെ ഹർഷ ദാബയിൽ നിന്നും പഴകിയ ഇഡിലി, ദോശമാവ്, മീൻ - ചിക്കൻ - ബീഫ് കറികൾ,അച്ചാർ ഉൾപ്പടെ പിടികൂടി.
പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭയിൽ പ്രദർശിപ്പിച്ചു.പി.എച്ച്.ഐ മാരായ സബീന, ആസിഫ് കെ.എസ്, അനുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.