താരസംഘടന 'അമ്മ'  സ്ത്രീകളെ കാണുന്നത് വെറും ശരീരമായി: ഗായത്രി വർഷ

ആദ്യത്തെ മൂന്ന് സിനിമകൾ സൂപ്പർഹിറ്റായാൽ നാലാമത്തെ ചിത്രം ഇറങ്ങുന്നത് സ്വന്തം നിർമാണ കമ്പനിയുടെ പേരിലായിരിക്കും. അത് എങ്ങനെയാണ് സാധിക്കുന്നത്.

author-image
Anagha Rajeev
New Update
gayathri varsha
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള സിനിമയിലെ താരസംഘടനയായ അമ്മ സ്ത്രീകളെ കാണുന്നത് വെറും ശരീരമായെന്ന് നടി ഗായത്രി വർഷ. 'ഞാൻ അമ്മയിൽ അംഗമല്ല. ആവരുടെ പ്രവർത്തനങ്ങളുമായും എനിക്ക് ബന്ധമില്ല. അവർക്ക് മുന്നിലേക്ക് പരാതികൾ എത്തുന്നുണ്ട്. പക്ഷേ അവർക്ക് സ്ത്രീകളെ ശരീരമായാണ് കാണുന്നത്. മലയാള സിനിമയും അങ്ങനെയാണ്.' - ഗായത്രി പറഞ്ഞു.

പവർഗ്രൂപ്പിലെ 15 പേർ മാറിയാൽ അടുത്ത 15 പേർ ആ കസേരയിലേക്ക് ഇരിക്കും. അപ്പോൾ സിസ്റ്റത്തിനാണ് മാറ്റം വരേണ്ടതെന്നും നടി കൂട്ടിച്ചേർത്തു. ആദ്യത്തെ മൂന്ന് സിനിമകൾ സൂപ്പർഹിറ്റായാൽ നാലാമത്തെ ചിത്രം ഇറങ്ങുന്നത് സ്വന്തം നിർമാണ കമ്പനിയുടെ പേരിലായിരിക്കും. അത് എങ്ങനെയാണ് സാധിക്കുന്നത്. പണം ഒഴുകുകയാണ്. നിങ്ങൾ അവിടെ നിന്നാൽ മതിയാകും. 50ലക്ഷം രൂപയുടെ ഓഫർ കിട്ടിയാൽ, നിങ്ങൾക്കുവേണ്ടി 50 കോടി ചെലവാക്കാൻ മറ്റൊരാൾ തയ്യാറാവും. ആരാണ് സിനിമ ഭരിക്കുന്നത്. നിങ്ങളും അവരുടെ കയ്യിലെ കളിപ്പാവകൾ മാത്രമാകും.- നടി പറഞ്ഞു.

'സിനിമയ്ക്ക് 10 കോടി ബജറ്റിട്ടാൽ എട്ട് കോടിയും നായകനാണ് നൽകുന്നത്. അതോടെ താഴെ തട്ടിലുള്ള മറ്റ് കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ ഓരോ ജോലികളുമായി തരംതിരിച്ച് തുല്യവേതനം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഗായത്രി കൂട്ടിച്ചേർത്തു.

amma film association