സംസ്ഥാന ബജറ്റ്; കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത,ഡിഗ്രി വിദ്യാഭ്യാസം സൗജന്യം

തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റർ യാത്ര ലാഭിക്കാൻ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു

author-image
Devina
New Update
thurangam

തിരുവനന്തപുരം: കട്ടപ്പന മുതൽ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റർ യാത്ര ലാഭിക്കാൻ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.
ഡിഗ്രി വിദ്യാഭ്യാസം സൗജന്യം

ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 1 മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് നൽകും. ഇതിനായി 15 കോടി രൂപ ബജറ്റിൽ മാറ്റിവച്ചതായും ധനമന്ത്രി പറഞ്ഞു.

എംസി റോഡ് വികസനത്തിന് 5917 കോടി രൂപ വകയിരുത്തി. കാൻസർ എയ്ഡ്‌സ് രോഗികൾക്ക് 2000 രൂപ ധന സഹായം നൽകും. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പരിഷ്‌കരിച്ച പതിപ്പായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപയാണ് അധിക വിഹിതമായി നീക്കിവെയ്ക്കുന്നത്. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം നൽകും. കേര പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.