വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വിജിഎഫ് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം

കേന്ദ്ര വിജിഎഫ് വേണ്ടെന്ന് വക്കാനും ബദൽ മാര്‍​ഗത്തിലൂടെ തുക കണ്ടെത്താനും ആലോചന നടന്നിരുന്നെങ്കിലും അതിലെ അപ്രായോഗികത കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗ തീരുമാനം.

author-image
Rajesh T L
New Update
upqiei

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് വിജിഎഫ് (വയബിലിറ്റി ​ഗ്യാപ് ഫണ്ട്) വാങ്ങാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. കേന്ദ്രം മുന്നോട്ട് വച്ച തിരിച്ചടവ് വ്യവസ്ഥയിൽ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് തീരുമാനം. 818 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ അനുവദിക്കുന്നത്. തുറമുഖം ഉണ്ടാക്കുന്ന ലാഭം കൂടി കണക്കിലെടുത്ത് പലിശ സഹിതം വായ്പ തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രം തള്ളിയിരുന്നു.

kerala vizhinjam Vizhinjam International Port vizhinjamport