/kalakaumudi/media/media_files/2025/09/11/minority-2025-09-11-18-25-22.jpg)
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. വളരെ പെട്ടന്ന് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ തന്നെയാണ് ന്യൂന പക്ഷ സംഗമത്തിന്റെ വാര്‍ത്തയും വരുന്നത്.
അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം വേദി ഏതാണെന്ന കാര്യത്തിലും ക്ഷണിതാക്കളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.