റാപ്പിഡ് റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് ;അനുമതി തേടി കേന്ദ്രസർക്കാരിന് കത്തയച്ചു മുഖ്യമന്ത്രി

.തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർ.ആർ.ടി.എസ് നടപ്പിലാക്കും.. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കി.മി പാതയാണ് ലക്ഷ്യമിടുന്നത്

author-image
Devina
New Update
rappid

തിരുവനന്തപുരം: റാപ്പിഡ് റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചു. ഡിപിആർ തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സംസ്ഥാനം കത്തയച്ചത്. സിൽവർ ലൈനിനു പകരം ആർആർടിഎസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തിൽ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലേ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാനാവുകയുളളു. 20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർ.ആർ.ടി.എസ് നടപ്പിലാക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കി.മി പാതയാണ് ലക്ഷ്യമിടുന്നത്.