റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ

വ്യാപാരി ക്ഷേമനിധിയില്‍ ഇപ്പോള്‍ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശികയുണ്ട്. ഇതുകൂടാതെ ഈ വര്‍ഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ വന്നത്

author-image
Prana
New Update
as

റേഷന്‍ കാർഡുടമകൾക്ക് സെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ ആലോചന. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.
റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ്. വ്യാപാരി ക്ഷേമനിധിയില്‍ ഇപ്പോള്‍ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശികയുണ്ട്. ഇതുകൂടാതെ ഈ വര്‍ഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ വന്നത്. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. 
ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ മാത്രമാണെന്നും, ചര്‍ച്ചകള്‍ക്ക് ശേഷമേ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ 
അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം നേടിയാല്‍ മാത്രമെ സെസ് ഏര്‍പ്പെടുത്താന്‍ കഴിയൂ. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് അരി വില ഉയര്‍ത്താനും ശുപാര്‍ശ ഉണ്ടായിരുന്നു.

ration card mastering