രഹസ്യ നീക്കവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്; ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ അന്വേഷണം

സംസ്ഥാനത്തെ ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഫയർ ഫോഴ്‌സ് മേധാവിയുമായ യോഗേഷ് ഗുപ്‌തയ്ക്ക് എതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് രഹസ്യമായി അന്വേഷണം നടത്തുന്നു

author-image
Devina
New Update
yogesh


തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം തുടങ്ങി. ആഭ്യന്തരവകുപ്പാണ് ഉന്നതതല അന്വേഷണം നടത്തുന്നത്. വിജിലൻസ് മേധാവി എന്ന നിലയിൽ അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിലാണ് അന്വേഷണം. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രഹസ്യ അന്വേഷണം. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്‌തയെ വിജിലൻസിൻ്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പല തവണ അപേക്ഷകൾ നൽകിയിട്ടും ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്‌തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.