സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കാലോത്സവത്തിൽ ജില്ലയിലെ  ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 

സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. നാലു വർഷത്തിൽ ഒരിക്കൽ ഒളിംപിക്സ് മാതൃകയിലും അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും കായിക മേള നടക്കും.

സ്‌പെഷൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും.

state kalolsavam