/kalakaumudi/media/media_files/2025/02/17/tMOHuZiZdh0K8AY3d9pO.jpg)
KHADI Photograph: (KHADI)
ഖാദി ഗ്രാമവ്യവസായ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഖാദി പ്രദർശന വിപണന മേള തൃശൂർ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ ഫെബ്രുവരി 18 മുതൽ 27 വരെ നടക്കും. 10 ദിവസത്തെ ഈ മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള ഖാദി ഗ്രാമവ്യവസായ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും. കോട്ടൺ ഖാദി, മസ്ലിൻ ഖാദി, ഖാദി ചുരിദാറുകൾ, ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, ഖാദി പട്ടു സാരികൾ, കാന്താ സിൽക്ക്, ജംദാനി സിൽക്ക്, ബാഫ്റ്റ് സിൽക്ക്, എംബ്രോയ്ഡറി സിൽക്ക്, ജൂട്ട് സിൽക്ക്, കരകൗശല ഉൽപ്പന്നങ്ങൾ, കലർപ്പില്ലാത്ത തേൻ, എള്ളെണ്ണ, വിവിധയിനം ടോയ്‌ലറ്റ് സോപ്പുകൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഈ മേളയിലെ മുഖ്യ ഇനങ്ങളായിരിക്കും. കൂടാതെ പുതുതായി തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്ന യുവതി-യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൽ നൽകുന്ന ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ്റെ ഇൻഫർമേഷൻ സെൻ്ററുകൾ ഈ മേളയിൽ പ്രവർത്തിക്കുന്നതായിരിക്കും. പുതുതായി തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്ന തൊഴിൽ രഹിതരായ യുവതി-യുവാക്കൾക്ക് പ്രധാന മന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയുടെ കീഴിൽ സംരംഭങ്ങൾ തുടങ്ങുവാനുള്ള മാർഗ്ഗനിർദ്ദേശത്തിന് ഖാദി ഗ്രാമവ്യവസായ കമ്മിഷൻ്റെ ഇൻഫർമേഷൻ സെൻ്ററിനെ സമീപിക്കാവുന്നതാണ്. തൊഴിലധിഷ്‌ഠിത പരിശീലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർക്ക് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നടപ്പിലാക്കി വരുന്ന വിവിധ തൊഴിൽ പരിശീലന പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങളെ കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ ട്രെയിനിങ് സെൻ്റിൻ്റെ ഇൻഫർമേഷൻ സെൻ്ററുകളും ഈ മേളയിൽ പ്രവർത്തിക്കുന്നതാണ്. ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഉൽപ്പാദകരിൽ നിന്നും നേരിട്ടു വാങ്ങുവാൻ ഒരു അവസരമാണ് ഈ മേള ഒരുക്കിയിരിക്കുന്നത് ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന പ്രക്രിയ വിവരിക്കുന്ന സ്റ്റാളുകളും ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് വെളിച്ചം പകരുന്ന ഖാദി നെയ്ത്‌ത്, നൂൽപ്പ്, കളിമൺ നിർമ്മാണം എന്നിവയുടെ ലൈവ് ഡെമോൺസ്ട്രേഷനും ഈ മേളയിൽ ഉണ്ടായിരിക്കുന്നതാണ്. മേള ഔപചാരികമായി 18 ഫെബ്രുവരി 2025 രാവിലെ പതിനൊന്ന് മണിക്ക് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ്റെ പിഎംഇജിപി പദ്ധതിയിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ താൽപ്പര്യമുള്ളവർക്ക് കെവിഐസി- യുടെ www.kviconline.gov.in/pmegpeportal എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
2024-25 സാമ്പത്തിക വർഷത്തിൽ 6064 കോടി രൂപയോളം ഖാദി ഉൽപാദന ലക്ഷ്യം കൈവരിക്കുവാനും 119.56 കോടി രൂപയോളം ഖാദി വിറ്റുവരവ് നേട്ടം കൈവരിക്കുവാനും കേരളത്തിൽ സാധിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ഖാദി ഉൽപ്പാദന വിപണന രംഗത്ത് കേരളത്തിലെ ഖാദി സ്ഥാപനങ്ങളുടെ നേട്ടം 2025 ജനുവരി മാസം വരെ ഉൽപാദന രംഗത്ത് 42.35 കോടി രൂപയോളം കൈവരിക്കുവാനും വിപണന രംഗത്ത് 17.78 കോടി രൂപയോളം നേട്ടം കൈവരിക്കുവാനും സാധിച്ചു. ഖാദി ഉൽപ്പാദന രംഗത്ത് 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ 12,375 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സാധിച്ചു. ഖാദി ഗ്രാമവ്യവസായ കമ്മിഷൻ്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയുടെ കീഴിൽ 3375 വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാനും 78.21 കോടി രൂപയോളം മാർജിൻ മണി ഗ്രാന്റ് (സബ്‌സിഡി) അനുവദിക്കുവാനും സാധിച്ചു .പ്രധാന മന്ത്രിയുടെ തൊഴിൽദായക പദ്ധതിയുടെ കീഴിൽ കേരളത്തിൽ 27000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 2025 ജനുവരി മാസം വരെ 1405-ഓളം വ്യവസായ സംരംഭങ്ങൾ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയുടെ കീഴിൽ ആരംഭിക്കുകയും ഇതുവഴി 11250 ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുവാനും സാധിച്ചു പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയുടെ കീഴിൽ 35.18 കോടി രൂപയോളം സബ്‌സിഡിയുടെ പ്രയോജനം 2025 ജനുവരി മാസം വരെ സംരംഭകർക്ക് ലഭിച്ചിട്ടുണ്ട്.