/kalakaumudi/media/media_files/2025/08/01/onachantha-2025-08-01-17-18-15.jpg)
തിരുവനന്തപുരം:സംസ്ഥാനതല ഓണച്ചന്ത തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് 25നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 10 ദിവസം ചന്ത നീളും. 26, 27 തീയതികളിലായി ജില്ലാ ഫെയറിനും തുടക്കമാകും. സെപ്റ്റംബര്‍ 4 വരെയാണ് ഇവ. 140 നിയമസഭാ മണ്ഡലങ്ങളില്‍ 5 ദിവസം ഒരു കേന്ദ്രത്തില്‍ ഓണച്ചന്തയും കൂ ടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും നടത്തും.
മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റുകള്‍ നല്‍കും. 6 ലക്ഷത്തിലധികംകിറ്റുകളാണു നല്‍കുക. ഈമാസം 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണു വിതരണം നടക്കുക.1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നല്‍കും. കുടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും ഉണ്ടാകും. 288 ബ്രാന്‍ഡഡ് നിത്യോപയോഗ ഉല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 50% വരെ വിലക്കുറവുണ്ടാകും.