സംസ്ഥാന സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുകുന്നു; കണ്ണൂര്‍ മുന്നില്‍

368 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 364 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. തൃശൂര്‍ 364 പോയിന്റുമായി നാലാംസ്ഥാനത്താണ്.

author-image
Prana
New Update
kalotsavam

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ 371 പോയിന്റുകളോടെ കണ്ണൂര്‍ ജില്ല മുന്നില്‍. 368 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 364 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
തൃശൂര്‍ 364 പോയിന്റുമായി നാലാംസ്ഥാനത്താണ്. 350 പോയിന്റുമായി എറണാകുളമാണ് അഞ്ചാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.
സ്‌കൂളുകളില്‍ പത്തനംതിട്ട ജിവിഎച്ച്എസ്എസ് കിടങ്ങണ്ണൂരാണ്  മുന്നില്‍. 50 പോയിന്റാണ് കിടങ്ങണ്ണൂരിനുള്ളത്. രണ്ടാമത് എന്‍എസ് ബോയ്‌സ് എച്ച്എസ്എസ് മണ്ണാര്‍ ആലപ്പുഴയും മൂന്നാമത് ബിഎസ്എസ് ഗുരുഗുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആലത്തൂരുമാണ്. 

 

kannur contest kozhikode kerala school kalolsavam