/kalakaumudi/media/media_files/2025/07/05/schoolgf-2025-07-05-15-45-21.jpg)
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. കായികമേള 'സ്‌കൂള്‍ ഒളിംപിക്സ്' എന്ന പേരില്‍ തിരുവനന്തപുരത്തും നടത്തും. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും. 2025ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ആയിരുന്നു ജേതാക്കള്‍.