കൗമാര കലയുടെ സാങ്കേതിക പെരുമ; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തൃശൂരിൽ തുടക്കമായി

നാടിന്റെ സാംസ്കാരിക മഹിമയുടെ ഉത്തമ ഉദാഹരണമാണ് കൗമാര കലോത്സവങ്ങളെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലയും സാഹിത്യവും മനുഷ്യമനസ്സുകളെ ചേർത്തുനിർത്തുന്നതിന് ഏറെ സഹായകമാണ്.

author-image
Shibu koottumvaathukkal
New Update
IMG-20260122-WA0077

​തൃശൂർ: സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി 46-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി കലോത്സവം ഉദ്ഘാടനം ചെയ്തു. ജനുവരി 22 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ എട്ട് വേദികളിലായി രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

​സൗഹൃദത്തിന്റെ വേദിയാകണം കലോത്സവങ്ങൾ: മന്ത്രി

നാടിന്റെ സാംസ്കാരിക മഹിമയുടെ ഉത്തമ ഉദാഹരണമാണ് കൗമാര കലോത്സവങ്ങളെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലയും സാഹിത്യവും മനുഷ്യമനസ്സുകളെ ചേർത്തുനിർത്തുന്നതിന് ഏറെ സഹായകമാണ്. കുട്ടികൾക്കിടയിൽ സ്നേഹവും സൗഹാർദ്ദവും വളർത്താനുള്ള വലിയ വേദിയാണിത്. വാശിയും വൈരാഗ്യവുമല്ല, മറിച്ച് സ്നേഹമാണ് ഇത്തരം വേദികളിൽ ഉണ്ടാകേണ്ടതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

IMG-20260122-WA0078

പ്രൗഢഗംഭീരമായ ചടങ്ങ്:

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജി. സിനി മോൾ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഹി ഡെൽസൻ, ടി.എച്ച്.എസ് അലുമിനി പ്രശാന്ത് മാധവ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.​കൗൺസിലർമാരായ എ.വി. കൃഷ്ണ മോഹൻ, വിൻഷി അരുൺകുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.ബി. ബൈജു, ടി.എച്ച്.എസ് അലുമിനി പ്രസിഡന്റ് സുരേഷ് കുമാർ, സജ്ന കെ. പൗലോസ് തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കലാമികവ് പ്രകടിപ്പിക്കും.

thrissur