കൂത്തുപ്പറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്.

author-image
anumol ps
Updated On
New Update
kuthuparamb bomb

കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ​സ്റ്റീൽ ബോംബുകൾ

Listen to this article
0.75x1x1.5x
00:00/ 00:00


കണ്ണൂർ: കൂത്തുപറമ്പിൽ രണ്ട്  ​സ്റ്റീൽ ബോംബുകൾ കണ്ടെത്തി. എരഞ്ഞോളിയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെ‌‌ട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ. 

തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി കെ.കെ.വേലായുധൻ (90) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.



koothuparamba steel bomb