/kalakaumudi/media/media_files/2025/09/03/bus-2025-09-03-15-35-42.jpg)
കൊച്ചി ;കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം സ്റ്റീൽ ഉപയോഗിച്ചു കെ.എസ്.ആർ ടി സി ബസ്‌സ്റ്റാന്റുകൾ നിർമ്മിക്കുന്നു .ചെലവ് കുറച്ചു വേഗത്തിൽ നിർമ്മിക്കാം എന്നതാണ് പ്രത്യേകത.തിരുവനന്തപുരത്തടക്കം പത്ത് ബസ്‌സ്റ്റാൻഡുകളാണ് നിർമ്മിക്കുക .സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം .ഇത്തരത്തിലുള്ള ആദ്യ സ്റ്റാൻഡ് ചങ്ങനാശ്ശേരിയിൽ നിർമ്മാണം ആരംഭിച്ചു .10000 ചതുരശ്രഅടിയിൽ ഏഴ് കോടി ചെലവിട്ടാണ് നിർമ്മാണം .പൊതുമരാമത്തു വകുപ്പിലെ വാസ്തു ശില്പ വിഭാഗത്തിന്റേതാണ് ഡിസൈൻ .ഊരാളുങ്കലിനാണ് കരാർ .ആറു മാസത്തിനുള്ളിൽ പൂർത്തിയാകും