റെയില്‍പാളത്തില്‍ കല്ല്; ട്രെയിനിനു കല്ലേറ്: രണ്ടുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യു (21) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു.

author-image
Prana
New Update
d

വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിലും കാസര്‍കോട് കളനാട് റെയില്‍പാളത്തില്‍ കല്ലുവച്ച സംഭവത്തിലും 17കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃത്‌സര്‍ കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. സംഭവത്തില്‍ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യു (21) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു.
വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പതിനേഴുകാരന്‍ അറസ്റ്റിലായത്. നവംബര്‍ എട്ടിനാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്. ഇതില്‍ വന്ദേഭാരത് ട്രെയിനിന്റെ ചില്ല് തകര്‍ന്നിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

railway Arrest train stone attack