പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ 9.25 നായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു.