/kalakaumudi/media/media_files/2025/12/22/perinthalmanna-2025-12-22-07-49-59.jpg)
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്?ലിം ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവര്‍ത്തകര്‍ സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
രാത്രി 9.30ഓടെയായിരുന്നു സംഭവം. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
