/kalakaumudi/media/media_files/2025/09/16/whatsapp-ima-2025-09-16-18-02-01.jpeg)
തൃക്കാക്കര: റവന്യൂ ഭൂമി കൈയ്യേറി അങ്കണവാടി തൃക്കാക്കര നഗരസഭയുടെ നിർമ്മാണത്തിനെതിരെ കാക്കനാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി.ഇന്ന് ഉച്ചയോടെയാണ് കാക്കനാട് വില്ലേജ് ഓഫീസർ നിർമ്മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയത്.ബി.ജെ.പി കാക്കനാട് ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ് വളവാക്കാട്ട് നൽകിയ പരാതിയിലാണ് നടപടി.ഒരാഴ്ച മുമ്പ് റവന്യൂഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ നഗരസഭയുടെ പക്കൽ രേഖകൾ ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിരുന്നെങ്കിലും നഗരസഭ നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. ഉച്ചയോടെ കാക്കനാട് വില്ലേജ് ഓഫീസർ കെ.ബി ബിന്ദു നേരിട്ടെത്തി അനധികൃത കെട്ടിട നിർമ്മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. കൂടാതെ നിർമ്മാണ സ്ഥലത്ത് നോട്ടീസ് പതിച്ചു.തൃക്കാക്കരനഗരസഭപതിനാലാംവാർഡിൽ കാക്കനാട് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് കോടികൾ വിലയുള്ള റവന്യൂ ഭൂമിയിലാണ് നഗരസഭാ കോടികൾ ചിലവഴിച്ച് അങ്കണവാടി നിർമ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണം. ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുരേഷ് വളവാക്കാട്ട് പറഞ്ഞു.