/kalakaumudi/media/media_files/2025/09/18/sthreedhanam-2025-09-18-13-03-29.jpg)
തിരുവനന്തപുരം :കുറച്ചു മാസങ്ങളായി എല്ലാവരും വളരെയധികം സങ്കടത്തോടെ കേട്ടറിഞ്ഞ വാർത്തകളായിരുന്നു ഗാർഹികപീഡനങ്ങളിൽ ജീവൻ നഷ്‌ടമായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കഥകൾ .
താങ്ങും തണലും ആവേണ്ടവർ തന്നെ മരണത്തിലേക്ക് തള്ളിവിടേണ്ട സാഹചര്യത്തിൽ മനസ്സുരുകി മുന്നിൽ മറ്റുവഴികളില്ലാതെ മരണത്തെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടി വന്ന പെൺകുട്ടികൾ .
തങ്ങളുടെ പെണ്മക്കൾ വിവാഹജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെക്കുമ്പോൾ നാട്ടുകാരെന്ത് വിചാരിക്കും എന്ന ചിന്താഗതിയോടുകൂടി നാട്ടുകാരെ ഭയന്ന് നീ അവിടെ എങ്ങനേലും സഹിച്ചു നില്ക്കു എന്ന് പറയുന്ന മാതാപിതാക്കളോടാണ് ;മക്കൾ നഷ്ടപ്പെടുന്ന വേദനയേക്കാൾ എത്രയോ നല്ലതാണ് അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തോടെയുള്ള ജീവിതം
.ഒരുപെൺകുട്ടി മരണത്തെ സ്വീകരിക്കണമെങ്കിൽ അവൾ എത്രയോ വേദനകളും അവഗണനയും സഹിച്ചുകാണും .തീരെ മനസ്സുമടുക്കുമ്പോഴാണ് ഒരു മനുഷ്യൻ മരണത്തെ ആശ്രയിക്കുന്നത്
.കേരളത്തിലെ രൂഢമൂലമായ പുരുഷാധിപത്യ സമീപനം, കുടുംബപ്രശ്നത്തിൽ സ്ത്രീ എല്ലാം സഹിക്കേണ്ടവളെന്ന ധാരണയിൽ സമൂഹ വിചാരണയും ഈ മരണങ്ങളെ എത്ര കണ്ട് സ്വാധീനിച്ചുവെന്ന ചോദ്യം ഉയർന്ന് നിൽക്കുന്നു
.കേരളത്തിലെ രൂഢമൂലമായ പുരുഷാധിപത്യ സമീപനം, കുടുംബപ്രശ്നത്തിൽ സ്ത്രീ എല്ലാം സഹിക്കേണ്ടവളെന്ന ധാരണയിൽ സമൂഹ വിചാരണയും ഈ മരണങ്ങളെ എത്ര കണ്ട് സ്വാധീനിച്ചുവെന്ന ചോദ്യം ഉയർന്ന് നിൽക്കുന്നു.
കേസെടുക്കും, പക്ഷെ ശിക്ഷിക്കപ്പെടുന്നുണ്ടോ?
തൊഴിൽ ഇല്ലാത്തവരേക്കാൾ ജോലിയുള്ള സ്ത്രീകളാണ് ഗാർഹിക പീഡനം നേരിടുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ ദേശീയ ശരാശരി 25.3 ശതമാനമെങ്കിൽ സംസ്ഥാനത്ത് 10.3ശതമാനം മാത്രമാണ്. തുറന്നു പറയാനുള്ള ധൈര്യമില്ല, അതിജീവിക്കാനുള്ള സർക്കാർ സംവിധാനങ്ങളെ പറ്റി സ്ത്രീകൾക്ക് ധാരണയും ഇല്ല.
സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗം വെറും 49ശതമാനം മാത്രമാണ്. പരിഹാര വഴികളിലേക്കുള്ള ദൂരമാണ് ഇത് സൂചിപ്പിക്കുന്നതും.