/kalakaumudi/media/media_files/2024/12/12/ClHCwpts3p4a4CDWm3Xc.jpg)
കൊച്ചി: ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ പ്രതിമാസ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച കഥാസന്ധ്യയിൽ ചെറുകഥകളുടെ അവതരണം നടന്നു. കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഷാജി ഇടപ്പള്ളി കഥാസന്ധ്യ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് മോതയിൽ അബ്ദുള്ള, അജ്ജു വി ആർ, ഉഷ ശ്രീകുമാർ, നൂറുൾ അമീൻ, പ്രകാശൻ കെ. ബി, ദാനശീലൻ എം വി, സുഗൂണൻ ചൂർണ്ണിക്കര എന്നിവർ കഥകൾ അവതരിപ്പിച്ചൂ , ടി യു കൃഷ്ണകുമാർ കഥാവലോകനം നടത്തി. വായനശാല വൈസ് പ്രസിഡൻ്റ് ലതിക എം ബി അദ്ധ്യക്ഷത വഹിച്ചു . കമ്മിറ്റി അംഗം സുഗുണൻചൂർണ്ണിക്കര , ബേബി ലോറൻസ് എന്നിവർ സംസാരിച്ചു.