തെരുവുനായ ആക്രമണം: പേരാമ്പ്രയിൽ 17കരൺ ഉൾപ്പെടെ 5 പേർക്ക് പരുക്ക്

പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻറെ സമീപത്ത് വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

author-image
Vishnupriya
New Update
straydog

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പേരാമ്പ്ര: തെരുവ് നായ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻറെ സമീപത്ത് വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

പേരാമ്പ്ര പാറേൻറെ മീത്തല്‍ രാജന്‍ (60), കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന്‍ (50), ആവള നെല്ലിയുള്ള പറമ്പില്‍ പാര്‍ത്തിവ് (17), പൈതോത്ത് കാപ്പുമ്മല്‍ കുമാരന്‍ (68), എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് (22) എന്നിവര്‍ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

straydog attack