തിരുവനന്തപുരം നഗരത്തില്‍ നിരവധി പേരെ തെരുവുനായ കടിച്ചു; 36 പേര്‍ ചികിത്സ തേടി

പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം. രാത്രി 7.30ന് ആയുര്‍വേദ കോളജ് പരിസരത്താണ് നായയെ ഒടുവില്‍ കണ്ടത്. നായക്കായി രണ്ട് ഡോഗ് സ്‌ക്വാഡുകള്‍ തിരച്ചില്‍ നടത്തുകയാണ്.

author-image
Rajesh T L
New Update
stray dog

 

തിരുവനന്തപുരം: നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റ് 36 പേര്‍ ചികിത്സ തേടി. പാപ്പനംകോട്, കരമന, കിള്ളിപ്പാലം, ചാല എന്നിവിടങ്ങളില്‍ വച്ചാണ് തെരുവുനായ ആളുകളെ കടിച്ചത്. 

പാപ്പനംകോട് വച്ച് ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു ആദ്യ ആക്രമണം. രാത്രി 7.30ന് ആയുര്‍വേദ കോളജ് പരിസരത്താണ് നായയെ ഒടുവില്‍ കണ്ടത്. 

നായക്കായി രണ്ട് ഡോഗ് സ്‌ക്വാഡുകള്‍ തിരച്ചില്‍ നടത്തുകയാണ്.

Stray dog Thiruvananthapuram