വയനാട്ടിൽ തെരുവ് നായ ആക്രമണം 12 വയസുള്ള കുട്ടിയ്ക്ക് ഗുരുതര പരിക്ക്

ഇന്നു രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Anitha
New Update
jsfjsf

കൽപറ്റ∙ വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസ്സുകാരിക്കു ഗുരുതര പരുക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരുക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്നു രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stray dog stray dog attack