തെരുവുനായ ആക്രമണം: അടൂരിൽ പേ വിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

വീടിനു പരിസരത്ത് വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തെരുവുനായ ഇദ്ദേഹത്തിൻറെ കാലില്‍ കടിക്കുകയായിരുന്നു.

author-image
Rajesh T L
Updated On
New Update
simon

സൈമണ്‍

Listen to this article
0.75x1x1.5x
00:00/ 00:00

അടൂര്‍: പേ വിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാൾ മരിച്ചു. അടൂര്‍ മണക്കാല വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. 

വീടിനു പരിസരത്ത് വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തെരുവുനായ ഇദ്ദേഹത്തിൻറെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെവീട്ടുകാര്‍ വീടിനു സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി ചികിത്സിച്ചു.

എന്നാൽ, വീട്ടിലെത്തിയ ശേഷം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ഇതോടെ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് നടത്തിയ രക്ത പരിശോധനയില്‍ വിഷബാധ ഏറ്റിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു.

adoor stray dog attack