തെരുവുനായശല്യം രൂക്ഷം ; തടയാൻ ഒറ്റവരി നിർദ്ദേശത്തിൽ ഒതുക്കി തദ്ദേശവകുപ്പ്

കരട് പ്രോജക്റ്റുകൾ ഈ മാസം 22 ന് മുൻപ് തയ്യാറാക്കാനും 29 മുതൽ ഫെബ്രുവരി 5 വരെയായി ഗ്രാമ, വാർഡ് സഭാ യോഗങ്ങൾ ചേരാനുമാണ് നിർദ്ദേശം.മാർഗനിർദ്ദേശങ്ങളിൽ ഇതു നിയന്ത്രിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളില്ല

author-image
Devina
New Update
nayakal

തിരുവനന്തപുരം: തെരുവുനായശല്യം രൂക്ഷമായി തുടരുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്കുള്ള സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളിൽ ഇതു നിയന്ത്രിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളില്ല.

 നായ്ക്കളുടെ ജനനനിയന്ത്രണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾപ്രോഗ്രാം നടപ്പാക്കാനും തെരുവുനായശല്യം പരിഹരിക്കാനുള്ള പ്രോജക്ടുകൾക്കും അടുത്ത വാർഷിക പദ്ധതിയിൽ പ്രാമുഖ്യം നൽകണമെന്ന ഒറ്റവരി നിർദ്ദേശം മാത്രമാണ് ഇത്തവണ തദ്ദേശവകുപ്പ് നൽകിയത്.

ഡിജി കേരളത്തിന്റെ രണ്ടാം ഘട്ടം അതിദാരദ്ര്യനിർമ്മാണത്തിന്റെ രണ്ടാംഘട്ടം വിജ്ഞാനകേരളം പദ്ധതി എന്നിവ നടപ്പാക്കാനുള്ള നടപടികൾ ദീർഘമായി വിശദീകരിക്കുമ്പോഴാണ് തെരുവുനായ പ്രശ്‌നങ്ങളെ അവഗണിക്കുന്നത്.

ഇതുവരെ 15 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ തുടങ്ങിയത്. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ പണമില്ലെന്നു പറഞ്ഞു മൃഗസംരക്ഷണവകുപ്പ് തദ്ദേശസ്ഥാപനങ്ങളെയും പരോക്ഷമായി കുറ്റപ്പെടുത്തുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി മുൻകൂട്ടി തയ്യാറാക്കാനും മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

കരട് പ്രോജക്റ്റുകൾ ഈ മാസം 22 ന് മുൻപ് തയ്യാറാക്കാനും 29 മുതൽ ഫെബ്രുവരി 5 വരെയായി ഗ്രാമ, വാർഡ് സഭാ യോഗങ്ങൾ ചേരാനുമാണ് നിർദ്ദേശം.