/kalakaumudi/media/media_files/1Jkiwbwp7J3OiAgrRjog.png)
തൃക്കാക്കര: കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിക്കുൾപ്പടെ നിരവധി പേരെ ആക്രമിച്ച തെരുവു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.താങ്കളാഴ്ച രാവിലെ എട്ടുമണിക്ക് സ്കൂളിലേക്ക് പോകുന്നതിനിടെ കാർഡിനൽ സ്കൂളിലെ പ്ലസ് ടു വിദ്ധാർത്ഥി അവനി നിവാസിൽ അഭിഷേക് അഭിലാഷ് (17),ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഇടപ്പള്ളി സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19),ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയുടെ ഭർത്താവ് പാലാരിവട്ടം സ്വദേശി ഷാലു, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആൽഫി,കാക്കനാട് കൊല്ലംകുടിമുഗളിലെ സെക്യൂരിറ്റി ജീവനക്കാരൻ തൃശൂർ സ്വദേശി സിജു ഉൾപ്പടെ എട്ടോളം പേരാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.തുടർന്ന് പോലീസ് കോട്ടേഴ്സിന് സമീപം നായ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് തൃക്കാക്കര നഗരസഭ ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷംല,സബീന എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ടെസ്റ്റ് ഗ്രൗണ്ട് പരിസരങ്ങളിലുമായി ഉണ്ടായ തെരുവ് നായ ആക്രമത്തിൽ പരിക്കേറ്റവവരുടെ പേരു വിവരങ്ങൾ തൃക്കാക്കര നഗരസഭ ഫാമിലി ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്ന് നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള പറഞ്ഞു.