ജനവാസമേഖലയിൽ തെരുവുനായ പുനരധിവാസകേന്ദ്രം; പ്രതിഷേധവുമായി ജനം

ജനവാസമേഖലയിലെ തെരുവുനായ പുനരധിവാസ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി ജനം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പ്രദേശവാസികൾ തെരുവാനായ പുനരധിവാസ കേന്ദ്രത്തിനെതിരെ സംഘടിച്ചത്.

author-image
Devina
New Update
dogs

തിരുവനന്തപുരം :ജനവാസമേഖലയിലെ തെരുവുനായ പുനരധിവാസ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി ജനം.

10 നായക്കളുമായി തുടങ്ങിയ സ്ഥലത്ത് ഇപ്പോൾ മൂന്നുറോളം നായ്ക്കളാണ് ഉള്ളത്.

 കരുംകുളം പഞ്ചായത്ത് നായ്ക്കളെ പാർപ്പിക്കാനുള്ള ഇടമല്ലെന്നും വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും വിഴിഞ്ഞം പൂവാർ റോഡിലെ ഗതാഗതം സ്തംഭിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പ്രദേശവാസികൾ തെരുവാനായ പുനരധിവാസ കേന്ദ്രത്തിനെതിരെ സംഘടിച്ചത്.

10 നായ്ക്കളുമായി ആരംഭിച്ചപ്പോൾ പ്രതികരിക്കാത്തത് കൊണ്ടാണ് ഇപ്പോൾ പ്രതിസന്ധിയായതെന്നും ജനം പറയുന്നു.

മൂന്നുറോളം നായ്ക്കൾ കുരച്ചു ബഹളം ഉണ്ടാക്കുന്നതിനാൽ സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്ക് ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്നില്ല.

ചില സമയങ്ങളിൽ അസഹ്യമായ ദുർഗന്ധവും ഇതു ആരോഗ്യപ്രശ്‌നങ്ങളിലേക്കു കടക്കുമെന്ന ഭയവും നാട്ടുകാർക്കുണ്ട്.

 നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ മുഴുവൻ ഇവിടെ എത്തിച്ചപ്പോഴാണ് പ്രശ്‌നം വഷളായത്.

വരും ദിവസങ്ങളിൽ കൂടുതൽ നായ്ക്കളെ എത്തിക്കുമെന്നാണ് വിവരം. ഇതു തടയും എന്നാണ്പ്രദേശവാസികൾ പറയുന്നത്. കരുംകുളത്തെ മറ്റൊരു വിളപ്പിൽശാലയാക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.