ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി.2022ൽ കാസർഗോഡ് ഷവർമ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടൻ തീർപ്പാക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം

author-image
Shyam Kopparambil
New Update
sdsd

ഹൈക്കോടതി 

 

കൊച്ചി: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ് ഷവർമ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടൻ തീർപ്പാക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാനത്ത് ഷവർമ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ സുരക്ഷയേറ്റിരുന്നു.സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കിയിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

FOOD POISON Food News kochi food