/kalakaumudi/media/media_files/2026/02/27/mp-2026-02-27-17-45-36.jpg)
തൃക്കാക്കര: ഇടപ്പള്ളി-തൃക്കാക്കര ടെമ്പിൾ റോഡിൽ നിന്ന് ദേശീയപാത മുറിച്ച് കടക്കാൻ കാൽനടയാത്രക്കാർ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന നടപ്പാത ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അടച്ച്കെട്ടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയും പകരം പുതിയ നടപ്പാത അനുവദിച്ചിട്ടില്ലാത്തതിനെതിരെയും പ്രദേശവാസികളെ അണിനിരത്തി ഇടപ്പള്ളി - തൃക്കാക്കര എൻ.എച്ച് 66 നടപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ബൈപ്പാസിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വി.വി.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ.ആലുങ്കൽ ജോർജ്, ഉമാ തോമസ് എം.എൽ.എ, സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, ഡി.സി.സി.സെക്രട്ടറി സേവ്യർ തായങ്കേരി, സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം ആന്റണി പരവര, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്. സജി, ഫാ.ആന്റണി മഠത്തുംപടി, വിജയകുമാർ, അജുന ഹാഷിം, രജനി ജീജൻ, നിരുപ ചിങ്ങംതറ, റൈജു മലമേൽ, ജോസ്‌കുട്ടി പള്ളിപാടൻ, റോബിൻ കിഴുപ്പിള്ളി, അഡ്വ.ഷീൻ ജോസ്, ഇടപ്പള്ളി രാജകുടുംബാംഗം ദാമോദര രാജ, എം.എ.അൽത്താഫ്, എം.സി. ജയിംസ്, അനിൽ പാലത്തിങ്കൽ, എ.വി.തോമസ് തുടങ്ങിയവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
