/kalakaumudi/media/media_files/2025/01/22/rFBRXQtOYEKVPqahXwhf.jpeg)
തൃക്കാക്കര: ഒരു വിഭാഗം സർവീസ് സംഘടനകൾ ആഹ്വാനം നൽകിയ സൂചന പണിമുടക്ക് ജീവനക്കാർ തള്ളിക്കളഞ്ഞെന്ന് എൻ.ജി.ഒ യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു.
കളക്ടറേറ്റ്, ജില്ലാ സപ്ലൈ, പ്രിൻസിപ്പൽ അഗ്രികൾച്ചർ,സർവേ ഓഫീസുകൾ ഒഴികെയുള്ള എല്ലാ ഓഫീസുകളിലും മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരായി. ജില്ലാ മെഡിക്കൽ ഓഫീസിലെ 71 പേരിൽ മുഴുവൻ പേരും എറണാകുളം ജില്ലാ കോടതിയിലെ 153 പേറിലെ മുഴുവൻ പേരുംസഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിലെ 26 പേരിൽ മുഴുവൻ പേരും ജില്ല എംപ്ലോയ്മെന്റ് ഓഫീസിലെ 27 പേരിൽ മുഴുവൻ പേരും ജനറൽ ആശുപത്രിയിലെ 603 പേരിൽ 597 പേരും, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ 110 ജീവനക്കാരിൽ 104 പേരും, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 103 പേരിൽ 93 പേരും 27 ജില്ലാ ലേബർ ഓഫീസിലെ 31 പേരിൽ 28 പേരും 26 പേരും ജില്ല രജിസ്ട്രാർ ഓഫീസിലെ 49 പേരിൽ 48 പേരും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ - ജോയിന്റ് ഡയറക്ടർ ഓഫീയൂസുകളിലെ 43ൽ 42 പേരും മഹാരാജാസ് കോളേജിൽ 57 ൽ 47 പേരും ജോലിക്ക് ഹാജരായതായി നേതാക്കൾ അവകാശപ്പെട്ടു. പണിമുടക്ക് തള്ളിയ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് സിവിൽ സ്റ്റേഷൻനിൽ പ്രകടനം നടത്തി.എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. എ അൻവർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ. സെക്രട്ടറി.കെ സി സുനിൽ കുമാർ,കണയന്നൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ, ജില്ലാ പ്രസിഡൻ്റ് കെ എസ് ഷാനിൽ, എന്നിവരും മറ്റു താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ മുവാറ്റുപുഴ ടി വി വാസുദേവൻ കോതമംഗലം എൽദോസ് ജേകബ് , രാജമ്മ രഘു,കുന്നത്ത്നാട് എൻ എം രാജേഷ് ആലുവയിൽ ടി വി സിജിൻ പറവൂർ വി.എ ജിജിത്ത് കൊച്ചി രാജേഷ് ഖന്ന തൃപുണിത്തുറ സി മനോജ് കുത്താട്ടുകുളത്ത് പി പി സുനിൽ എന്നിവർ നേതൃത്വം കൊടുത്തു.