/kalakaumudi/media/media_files/2025/07/02/sda-2025-07-02-20-38-52.jpg)
തൃക്കാക്കര : ജൂലായ് ഒമ്പതിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ എസ്. സജീവ് സമരസമിതി കൺവീനറും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സി.എ. അനീഷ് എന്നിവർ ചേർന്ന് പണിമുടക്ക് നോട്ടീസ് നൽകി. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം രൂപേഷ് കൊളറാട് , കെ.ജി.ഒ.എഫ് ജില്ലാ കമ്മറ്റിയംഗം പ്രിയ ജോസഫ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ടി.എസ്. സതീഷ് കുമാർ, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. എ. രാജീവ്, കെ.ശ്രീജേഷ്, എം.സി. ഷൈല, സന്ധ്യ രാജി എന്നിവർ പങ്കെടുത്തു.