ശക്തമായ കടലാക്രമണം;ചെല്ലാനത്ത് കടലിറങ്ങി പ്രതിഷേധിച്ച് നാട്ടുകാര്‍

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുളള സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുളളത്.350 കോടി രൂപ ചിലവിലാണ് ചെല്ലാനത്ത് ടേട്രോപോഡുകള്‍ നിര്‍മ്മിച്ചത്.ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുളള ഭാഗത്താണ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.

author-image
Sneha SB
New Update
CHELLANAM

കൊച്ചി : രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് ചെല്ലാനത്ത് വ്യാപക പ്രതിഷേധം.ശക്തമായ തിരയും കടലാക്രമണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ കടലില്‍ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നത്.ചെല്ലാനത്ത് ഏഴു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് ടെട്രാപോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്.ടെട്രാപോഡുകള്‍ സ്ഥാപിച്ചതിനപ്പുറത്തേക്കുളള സ്ഥലങ്ങളിലാണ് വ്യാപകമായ കടലാക്രമണം ഉണ്ടാകുന്നത്.ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുളള സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുളളത്.350 കോടി രൂപ ചിലവിലാണ് ചെല്ലാനത്ത് ടേട്രോപോഡുകള്‍ നിര്‍മ്മിച്ചത്.ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുളള ഭാഗത്താണ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്.എന്നാലും മറ്റുളള ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.

protest