കോഴിക്കോട് : ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ട്രെയിന്‍ പാളത്തിലേക്ക് വീണ്ടും മരം വീണു.ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.രാവിലെ 7.45 ഓടെയാണ് കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടത്ത് പാളത്തിലേക്ക് വീണ്ടും മരം വീണത്.പത്ത് മണിയോടെ മരം മുറിച്ച് മാറ്റിയെങ്കിലും ട്രെയിനുകള്‍ വൈകി ഓടുകയാണ്.ഇരുവശത്തേക്കുമുളള ട്രെയിന്‍ ഗതാഗതം ഒരു ട്രെയിനിലൂടെ നിയന്ത്രിച്ച് വിട്ടിരുന്നെങ്കിലും ഒരു ട്രാക്ക് ഇല്ലാത്തിനാല്‍ ട്രെയിന്‍ വൈകിയാണ് ഓടുന്നത്.ഇന്നലെ രാത്രിയും ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.തടസ്സങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു , ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെയും മരം വീണത്.അഞ്ച് മണിക്കൂറായി ട്രെയിനുകള്‍ വൈകി ഓടുകയാണ്.
ശക്തമായ കാറ്റില്‍ കോഴിക്കോട് പാളത്തില്‍ വീണ്ടും മരം വീണു ; ട്രെയിനുകള്‍ വൈകി ഓടുന്നു
ഇന്നലെ രാത്രിയും ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.തടസ്സങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു
New Update