/kalakaumudi/media/media_files/2025/02/17/qZvAxrQr2d0U6z1vxJdY.jpg)
കോഴിക്കോട്: കോഴിക്കോട് നാദാപുരം പേരോട് എം.ഐ.എം. എച്ച്എസ്.എസ്സിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ "ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല" എന്നും "താടി വടിച്ചില്ല" എന്നും കാരണങ്ങളായി ഉയർത്തിയാണ് സീനിയർമാർ ആക്രമിച്ചതായാണ് പരാതി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകിയതോടെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.