മരിയന്‍ കോളേജ് ഒഫ് ആര്‍ക്കിടെക്ചറില്‍ ഐപിഐ സ്റ്റുഡന്റ് ചാപ്റ്റര്‍

ഇന്ത്യന്‍ പ്ലംബിംഗ് അസോസിയേഷന്റെ സ്റ്റുഡന്റ് ചാപ്റ്റര്‍ തുടങ്ങുന്ന കേരളത്തിലെ ആദ്യ കോളേജാണിത്.

author-image
Rajesh T L
New Update
ipa
Listen to this article
0.75x1x1.5x
00:00/ 00:00


തിരുവനന്തപുരം: മരിയന്‍ കോളേജ് ഒഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗില്‍ ഇന്ത്യന്‍ പ്ലംബിംഗ് അസോസിയേഷന്റെ സ്റ്റുഡന്റ് ചാപ്റ്റര്‍. ഇന്ത്യന്‍ പ്ലംബിംഗ് അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ റെന്നി കോയിപ്പുറം ഉദ്ഘാടനം ചെയ്തു. ഫാ. എബിന്‍ സ്റ്റാന്‍ലി, പ്രിന്‍സിപ്പല്‍ സുജകുമാരി എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് വാസ്തുവിദ്യാവിദ്യാഭ്യാസത്തിന്റെ മാതൃക സൃഷ്ടിച്ച് വ്യവസായവുമായി ബന്ധപ്പെട്ട വൈദഗ്ധ്യവും തൊഴില്‍ വികസനത്തിനുള്ള അവസരങ്ങളും സജ്ജമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ പ്ലംബിംഗ് അസോസിയേഷന്റെ സ്റ്റുഡന്റ് ചാപ്റ്റര്‍ തുടങ്ങുന്ന കേരളത്തിലെ ആദ്യ കോളേജാണിത്. സെന്റ് ഗ്രിഗോറിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പത്തമുട്ടം, കോട്ടയം, മാര്‍ബസേലിയോസ് കോളേജ് ഒഫ് എന്‍ജിനീയറിംഗ് നാലാഞ്ചിറ, തിരുവനന്തപുരം എന്നിവയാണ് ഐപിഎയുടെ ട്രിവാന്‍ഡ്രം പ്രവര്‍ത്തിക്കുന്ന മറ്റു രണ്ടു സ്ഥാപനങ്ങള്‍. 

kerala IPA