മാനന്തവാടി: വയനാട് തലപ്പുഴ എന്‍ജിനീയറിംഗ് കോളജില്‍ എസ് എഫ് ഐ- യു ഡി എസ് എഫ് സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. യു ഡി എസ് എഫ് പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയും തലശ്ശേരി പാലോട് സ്വദേശിയുമായ അദിന്‍ അബ്ദുല്ലയുടെ (20) മൂക്കിന് സാരമായി പരുക്കേറ്റു. പോലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം എസ് എഫ് ഐ കോളജില്‍ നടത്തിയ പരിപാടിയില്‍ പുറമെ നിന്നുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തുകയും ഹോസ്റ്റലില്‍ താമസിക്കുന്ന യു ഡി എസ് എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ യാതൊരുവിധ പ്രകോപനവും ഇല്ലാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് യു ഡി എസ് എഫ് ആരോപിക്കുന്നു.