പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

നടപടി നേരിട്ട ഒരു വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴായിരുന്നു സം​ഘർഷം രൂക്ഷമായത്. ഇത്തരത്തിൽ നടപടി നേരിട്ട ഒരു വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തിയത്.

author-image
Prana
New Update
to

മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. പരുക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ തന്നെ സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ നില നിന്നിരുന്നു. ഈ പ്രശനത്തിൽ നടപടി നേരിട്ട ഒരു വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴായിരുന്നു സം​ഘർഷം രൂക്ഷമായത്. ഇത്തരത്തിൽ നടപടി നേരിട്ട ഒരു വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തിയത്.

student