സഹപാഠിയെ വീഡിയോ കോൾ ചെയ്തു യുവാവ് ആത്മഹത്യ ചെയ്തു

സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് ജീവനൊടുക്കുകയായിരുന്നു.

author-image
Subi
New Update
thiruvala

പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.

സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇടുക്കി സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

 

Student Suicide