സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി കെഎസ്ആർടിസി

വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു.

author-image
Vishnupriya
New Update
KSRTC

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്.  

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക്  ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്.

അതേസമയം, പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി എസ് എം എസ് / ഇ മെയിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും keralaconcession@gmail.com എന്ന ഇ - മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.

apple store student concession app google paly store