വർക്കലയിൽ വിദ്യാർഥിനി കടലിൽചാടി മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്തിനായുള്ള തിരച്ചിൽ തുടരുന്നു

സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടി കടൽത്തീരത്ത് എത്തിയത്. സുഹൃത്തിനൊപ്പം വിദ്യാർഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കണ്ടത്.

author-image
Vishnupriya
New Update
sreya

ശ്രേയ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് നിന്നും കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടി കടൽത്തീരത്ത് എത്തിയത്. സുഹൃത്തിനൊപ്പം വിദ്യാർഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവർ ഉടൻ അയിരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ ധനകാര്യസ്ഥാപനം നടത്തുന്ന സാജന്‍റെയും അധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കൂടെയുണ്ടായിരുന്ന ആൺകുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.

Student Suicide varkkala beach