ആന കുത്തിമറിച്ച പന ബൈക്കിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

കോതമംഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ച പന വീണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എൻജി. കോളേജ് വിദ്യാർത്ഥിനി

author-image
Shyam Kopparambil
New Update
dcc

കൊച്ചി: കോതമംഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ച പന വീണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എൻജി. കോളേജ് വിദ്യാർത്ഥിനി പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി ആൻ മേരി സേവി (21)യാണ് മരി​ച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി കോതമംഗലം കോതമംഗലം അടിവാട് മുല്ലശ്ശേരി അൽത്താഫ് അബൂബക്കർ (21) കഴുത്തിന് പരി​ക്കേറ്റ് ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് ആറരയോടെ കട്ടപ്പന - കോതമംഗലം റൂട്ടിലെ വനപ്രദേശത്താണ് സംഭവം. റോഡി​ലേക്ക് വീണ മരങ്ങൾക്കി​ടയി​ൽപ്പെട്ടുപോയ ഇരുവരെയും നാട്ടുകാരാണ് തൊട്ടടുത്ത ഫോറസ്റ്റ്സ്റ്റേഷനി​ൽ എത്തി​ച്ചത്. വനംവകുപ്പി​ന്റെ വാഹനത്തിൽ ഇവരെ ആദ്യം നേര്യമംഗലം ആശുപത്രി​യി​ലും പി​ന്നീട് കോതമംഗലം മാർ ബസേലി​യോസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തി​നായി​ കളമശേരി​ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് മാറ്റി​.

accidentinperumbavoor accidentdeath accidental death kochi