തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ചു

കൈമനം വനിതാ പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച മഹിമ.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

author-image
Sneha SB
New Update
SUICIDE TVM

തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂട്ടില്‍ വിദ്യാര്‍ഥിനി വീടിനുളളില്‍ തീ കൊളുത്തി മരിച്ചു.നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതികളുടെ മകളായ മഹിമാ സുരേഷാണ് (19)മരിച്ചത്.കൈമനം വനിതാ പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച മഹിമ.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.മഹിമ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും കതകുകള്‍ പൂട്ടിയ നിലയിലായിരുന്നു.നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് വീടിനുളളില്‍ കയറി.ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു.

suicide