മതില്‍ ഇടിഞ്ഞുവീണ്‌ 14 വയസുകാരന് ദാരുണാന്ത്യം

ഫയാസ് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫയാസ് അലി.

author-image
Vishnupriya
New Update
wall

ഇടിഞ്ഞുവീണ മതിൽ

ആറാട്ടുവഴി: അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് ആലപ്പുഴ ആറാട്ടുവഴിയില്‍  വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ഫയാസ് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

wall collapsed alappuzha