തളിപ്പറമ്പ്: കണ്ണൂര്‍ വളകൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് മറിഞ്ഞത്.
ചെറുക്കള നാഗത്തില്‍ എം പി രാജേഷിന്റെ മകള്‍ നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. അപകടത്തില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.