/kalakaumudi/media/media_files/2025/07/18/midhun-death-suspension-2025-07-18-10-32-07.jpg)
കൊല്ലം : തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍. കാലങ്ങളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും നടപടിയെടുത്തില്ല. അപായ ലൈനിന് കീഴെ സ്‌കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം സ്്്കൂളിന് ഫിറ്റ്‌നസ് നല്‍കിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നാണ് കണ്ടെത്തല്‍. അതേസമയം, സംഭവത്തില്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടാകും. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും.
പൊലീസ് ഇന്ന് സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌കൂളില്‍ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളില്‍ പരിശോധന നടത്തും. വിദേശത്തുള്ള അമ്മ സുജ നാട്ടില്‍ എത്തുംവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.അതേസമയം,കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകള്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.