/kalakaumudi/media/media_files/2025/07/17/midhun-k-krishnan-kutty-2025-07-17-16-19-11.jpg)
തിരുവനന്തപുരം : കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോള്‍ അനുമതി തേടിയിട്ടില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.15 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും നല്‍കണം. ലൈന്‍ താഴ്‌ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്‌കൂളിന്റെ ഭാഗത്തു നിന്നും കെഎസ്ഇബിക്ക് പരാതി ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ഷെഡ് കെട്ടാന്‍ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.